- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടഞ്ഞു; സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായ വിപണി ഇടപെടലാണ് കേരളത്തിൽ നടക്കുന്നത്.
പ്രതിമാസം 48 ലക്ഷത്തിലധികം കുടുംബങ്ങൾ സപ്ലൈകോയിൽ എത്തുന്നുണ്ട്. റേഷൻ കടകളിലൂടെ 50% പുഴുക്കലരി, 50% പച്ചരി എന്ന രീതിയിലാണ് നൽകുന്നത്. എസ്സിഐയിൽ പുഴുക്കലരി കുറവാണ്. കേരളത്തിൽ ആവശ്യം ഇതാണ്. ഈ അരി കൂടുതൽ തരാൻ കേന്ദ്രം തയ്യാറാകണം. പുഴുക്കലരിക്ക് കുറവ് വന്നതാണ് വിലക്കയറ്റത്തിൽ എത്തിച്ചത്. 39694 കിലോ അരി സബ്സിഡി നിരക്കിൽ അരിവണ്ടിയിൽ നിന്നും ജനങ്ങൾ അരി വാങ്ങി. കരിഞ്ചന്ത, പൂഴ്‌ത്തിവെപ്പ് എന്നിവയിൽ കർശന പരിശോധന തുടരുന്നതായും മന്ത്രി പറഞ്ഞു.
Next Story




