- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ
ഇടുക്കി: തൊടുപുഴയിൽ വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകൻ അറസ്റ്റിൽ. ഭീക്ഷണിപ്പെടുത്തിയ പഞ്ചവടിപാലം കൊമ്പൂക്കര വീട്ടിൽ കെ ഡി ഷാജിയെ റിമാന്റ് ചെയ്തു. തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗൾട്രി ഫാമിലെ വനിതാ ഡോക്ടറാണ് പരാതിക്കാരി. ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി.
ഇവിടുത്ത ജോലിക്കിടെയാണ് ഡോക്ടറെ ഇത്തരത്തിൽ ഭീക്ഷണിപ്പെടുത്തിയത്. കൃത്യമായി ജോലിചെയ്യാതിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഭീക്ഷണിക്കൊപ്പം ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പരാതിയുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഇതേതുടർന്ന് ഷാജിയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഇന്ന് പിടികുടുകയായിരുന്നു. ഡിവൈഎസ് പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തോടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. സ്ത്രീകളെ അപാമാനിച്ചതിന് നേരത്തെയും ഷാജിക്കെതിരെ കേസുണ്ട്.




