- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപ്പക്കാർ ജോലി എവിടെ എന്ന് ചോദിച്ച് അലയുമ്പോൾ ഇവിടെ പാർട്ടിക്കാർക്ക് തൊഴിൽമേള; മേയർ കാട്ടിയത് ഗുരുതര സത്യപ്രതിജ്ഞാ ലംഘനമെന്ന് കെ എസ് ശബരിനാഥൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത മേയർ തൊഴിൽ നൽകാമെന്ന് പാർട്ടി സെക്രട്ടറിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയാണ്. മേയർ സ്ഥാനത്ത് തുടരാൻ അവർക്ക് അവകാശമില്ലെന്നും ശബരീനാഥൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഷ്ടപ്പെട്ട് പഠിക്കുന്നവരും തൊഴിലില്ലാത്തവരുമായ ചെറുപ്പക്കാർ ജോലി എവിടെ എന്ന് ചോദിച്ച് അലയുമ്പോൾ ഇവിടെ പാർട്ടിക്കാർക്ക് തൊഴിൽമേളയാണെന്നും ശബരീനാഥൻ വിമർശിച്ചു. ഡൽഹിയിൽ ഡിവൈഎഫ്‌ഐയുടെ തൊഴിലില്ലായ്മയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത മേയറാണ് ഇത് എഴുതിയതെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.
Next Story




