- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ ബന്ധുവീട്ടിലാക്കി മടങ്ങിയ യുവാവ് വയലിൽ മരിച്ച നിലയിൽ
കോഴിക്കോട്: രാത്രി ഭാര്യയെ ബന്ധു വീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയിൽ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീനസ് സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നെച്ചൂളി പാലത്തിന് സമീപം ബൈക്ക് വയലിലേക്ക് മറിഞ്ഞ് അപകടമുണ്ടായതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പ്രബിത. മക്കൾ: ഭഗത് ശങ്കർ, ഭരത് ശങ്കർ. മാതാപിതാക്കൾ: പരേതരായ ശങ്കരൻ വൈദ്യർ, രാധ.
Next Story




