- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നോവയിൽ എം ഡി എം എ വിൽപന; പരിയാരത്ത് രണ്ടു പേർ പിടിയിൽ
കണ്ണൂർ: വാഹനപരിശോധനയ്ക്കിടെ, എം ഡി എം എ യുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായി. എക്സൈസ് ഇൻസ്‌പെക്ടർ പി.ടി യേശുദാസനും സംഘവും നടത്തിയ റെയഡിൽ 6.930ഗ്രാം എം ഡി എം എ. യുമായി പരിയാരം പാളിയത്ത് ഭാഗത്തു നിന്നാണ് മൊറാഴ സ്വദേശി ഒ.വി രഞ്ചിത്ത്, കീഴാറ്റൂർ സ്വദേശി കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെ പിടികൂടിയത്.
ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്നും മയക്കുമരുന്ന് വിൽപന നടത്താനായി ഉപയോഗിച്ച ത്രാസും എം.ഡി. എം. എ പൊതിഞ്ഞു വിൽക്കാനുള്ള 25-ഓളം പാക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരമനുസരിച്ചാണ് എക്സൈസ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർ വി.പി ഉണ്ണികൃഷ്ണൻ, കെ.ഷജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.നിഷാദ്, സി.ജിതേഷ്, കെ. രമിത്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Next Story




