കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് ഇന്നു മുതൽ തുടങ്ങി. രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് തിരികെ പ്രാദേശിക സമയം 2.15ന് ജിദ്ദയിലെത്തി.

ഞായറാഴ്ചകളിൽ മാത്രമാണ് സർവീസുള്ളത്. ആദ്യയാത്ര തന്നെ നിറയെ യാത്രക്കാരുമായാണ് പുറപ്പെട്ടത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂർ- ജിദ്ദ സെക്ടറിൽ സർവീസ് തുടങ്ങുന്നത്. മുൻപ് രണ്ട് തവണ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഉംറ തീർത്ഥാടനത്തിനുള്ള സംഘം ഉൾപ്പടെ ഞായറാഴ്ച ആദ്യ വിമാനത്തിൽ യാത്ര തിരിച്ചിട്ടുണ്ട്.

ജിദ്ദയിലേക്ക് ഒരു മാസത്തേക്കുള്ള ടിക്കറ്റുകളും ബുക്കിങ്ങായിട്ടുണ്ടെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു. യാത്രക്കാർ കൂടുതലുണ്ടെങ്കിൽ സർവീസുകളുടെ എണ്ണവും വർധിപ്പിക്കുന്നതും കമ്പിനി പരിഗണിക്കുന്നുണ്ട്.