- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാത നടത്തക്കാർക്ക് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ ഫീസ്; യൂത്ത് കോൺഗ്രസ് പ്രതിഷേധ ഓട്ടം നടത്തി
കണ്ണൂർ: തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കു ഫീസായി നിശ്ചിത തുക വാങ്ങാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ ഓട്ടം സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ. ആർ ചിന്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഇംറാൻ ,നിധിൻ കോമത്ത് നിയോജക മണ്ഡലം ഭാരവാഹികളായ അർബാസ്, അഷറഫ്, എൻ ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. തീരുമാനം പിൻവലിക്കുകയും ലോങ് ജംപ് ട്രാക്കിലടക്കമുള്ള പ്രശ്നങ്ങൾ പരിഹരിച്ചില്ല എങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് സുധീപ് ജയിംസ് പറഞ്ഞു. സുബീഷ് പന്ന്യനൂർ, ഗിജേഷ് ചൊക്ലി , ദിൽഷാദ് ,ജിജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Next Story




