കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനേഷ് ആണ് ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് വിനേഷിനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. വിനേഷിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.നേരത്തെയും ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. കൊതുകുതിരി കഴിച്ചാണ് അന്ന് ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയത്.