- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഡോ പൊലീസെന്ന വ്യാജേന പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ; മുറി കൊടുത്ത ലോഡ്ജ് ഉടമയും പിടിയിൽ
തിരുവനന്തപുരം: ഷാഡോ പൊലീസ് എന്ന വ്യാജേന പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണമ്മൂല പുത്തൻപാലം സ്വദേശി വിഷ്ണുവിനെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
നിർഭയ ഷെൽട്ടർ ഹോമിൽ നിന്ന് വെള്ളിയാഴ്ച ചാടിപ്പോയ രണ്ട് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ഷാഡോ പൊലീസ് ആണെന്നും സഹായിക്കാമെന്നും പറഞ്ഞ് ലോഡ്ജ് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് കേസെടുക്കുകയും അന്വേഷണത്തിൽ ഇരുവരെയും ഇന്നലെ കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടുവെന്ന് മൊഴി നൽകിയത്.
അറസ്റ്റിലായ വിഷ്ണു കൊലപാതകക്കേസിൽ പ്രതിയാണ്. മുറി കൊടുത്ത ലോഡ്ജ് ഉടമയെയും അറസ്റ്റ് ചെയ്തു.
Next Story




