കോഴിക്കോട്: കോഴിക്കോട്ട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിയെ ആണ് പൊലീസ് രക്ഷപെടുത്തിയത്.

സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി വസ്തുക്കൾ വാങ്ങിയതിന്റെ പണം നൽകാത്തതിനെ തുടർന്നാണ് യുവാവിനെ ആറംഘ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടുകാർ നൽകിയ പരാതിയിന്മേൽ പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഘം യുവാവിനെ വാഹനത്തിൽ വച്ച് മർദിച്ചുവെന്ന് പൊലീസ് അറിയിച്ചു.

അരവിന്ദ്, കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് ഒരു സംഘമാളുകൾ ഇയാളെ തട്ടിക്കൊണ്ടുപോയത്.