- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് സൈക്കിളിലെത്തി പ്രണയിനിയെ താലി ചാർത്തി; ശിവസൂര്യനും അഞ്ജനയ്ക്കും മനംപോലെ മാംഗല്യം
ഗുരുവായൂർ: കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരനെത്തിയത് സൈക്കിളിൽ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ അഞ്ജനയെ സ്വന്തമാക്കാനാണ് ശിവസൂര്യൻ കോയമ്പത്തൂരിൽ നിന്നും 150 കിലോമീറ്റർ സൈക്കിളിൽ ഗുരുവായൂരിലേക്ക് സാഹസിക യാത്ര നടത്തിയത്
ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തിൽ പ്രണയിനിയെ താലി ചാർത്തിയ വരൻ യാത്ര പറഞ്ഞ് ഇറങ്ങിയതും സൈക്കിളിൽ. സ്വദേശമായ കോയമ്പത്തൂർക്ക് അഞ്ച് കൂട്ടുകാർക്ക് ഒപ്പമാണ് ശിവസൂര്യൻ സൈക്കിളിൽ യാത്ര തിരിച്ചത്. വധുവും സംഘവും വരൻ എത്തുന്ന സമയം കണക്കാക്കി സാവധാനം കോയമ്പത്തൂർക്ക് പോയി.
വിവാഹത്തിന് ശിവസൂര്യയും കൂട്ടുകാരും കോയമ്പത്തൂർ നിന്നെത്തിയത് സൈക്കിളിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ പുറപ്പെട്ട് 150 കിലോമീറ്റർ ചവിട്ടി ഗുരുവായൂരിലെത്തിയത് വൈകിട്ട് 5ന്. ഇന്നലെ താലികെട്ടും സദ്യയും കഴിഞ്ഞ് ഉച്ചയ്ക്ക് 1ന് ശിവസൂര്യയും സംഘവും ഇവിടെ നിന്ന് പുറപ്പെട്ടു. 'റൈഡ് ടു മാര്യേജ്' എന്നാണ് സൈക്കിൾ യാത്രയ്ക്ക് നൽകിയ പേര്.
അഹമ്മദാബാദിൽ സോഫ്റ്റ് വെയർ എൻജിനീയർമാരായ ശിവസൂര്യനും അഞ്ജനയും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. കോയമ്പത്തൂർ തൊണ്ടമുത്തൂർ സെന്തിൽ രാമന്റെയും ജ്യോതിമണിയുടെയും മകനാണ് ശിവസൂര്യ. കണ്ണൂർ പാനൂർ വീട്ടിൽ സത്യന്റെ മകളാണ് അഞ്ജന.



