- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: 2022ലെ എൻ സി ശേഖർ പുരസ്‌കാരത്തിന് ജനകീയ ആരോഗ്യ പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനു പ്രഭാഷകനും പ്രമുഖ ന്യൂറോസർജനുമായ ഡോ. ബി. ഇക്‌ബാലിനെ തെരഞ്ഞെടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമര സേനാനി, പാർലമെന്റേറിയൻ, ട്രേഡ് യൂനിയൻ സംഘാടകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രഗത്ഭമതിയായ എൻ സി ശേഖറുടെ സ്മരണാർത്ഥം എൻ സി ശേഖർ ഫൗണ്ടേഷൻ നൽകി വരുന്നതാണ് ഈ പുരസ്‌കാരം. പതിനേഴാമത്തെ പുരസ്‌കാരമാണ് ഇത്തവണ നൽകുന്നത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ ഡോ. ബി. ഇക്‌ബാൽ കേരള സർവ്വകാലാശാല വൈസ് ചാൻസിലർ (20002004), സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം (19962001), ആരോഗ്യ സർവ്വകലാശാല രൂപീകരണ കമ്മിറ്റി ചെയർമാൻ (2006), മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് അവാർഡ് ജേതാവിന്റെ പേര് പ്രഖ്യാപിച്ചത്.




