- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുധാകരൻ ഉന്നം വെക്കുന്നത് ബിജെപിയിൽ ചേരൽ; ആർഎസ്എസ് ശാഖയെ സംരക്ഷിച്ചെന്ന പ്രസ്താവനയിലൂടെ ബിജെപിയിലേക്കുള്ള യാത്രയുടെ അരങ്ങ് ഒരുക്കുകയാണെന്നും മന്ത്രി വി.ശിവൻകുട്ടി
കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉന്നം വെക്കുന്നത് ബിജെപിയിൽ ചേരുക എന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി. കൊച്ചിയിൽ സംസ്ഥാന ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ആർഎസ്എസ് ശാഖയെ താൻ സംരക്ഷിച്ചിട്ടുണ്ട് എന്നാണ് സുധാകരൻ പറയുന്നത്. അതിൽ സുധാകരന് പശ്ചാത്താപവുമില്ല. പ്രസ്താവനയിലൂടെ ബിജെപിയിലേയ്ക്കുള്ള യാത്രയുടെ അരങ്ങൊരുക്കുകയാണ് സുധാകരൻ ചെയ്യുന്നത്.ഇത്തരത്തിൽ പ്രസ്താവനകളിൽ തുടങ്ങിയാണ് പല സംസ്ഥാനങ്ങളിലും മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് കൂറ് മാറുന്നത്. സുധാകരനും ആ തന്ത്രമാണ് പയറ്റുന്നത്.
ആർഎസ്എസ് അനുകൂല പ്രസ്താവന നടത്തുമ്പോൾ കെ സുധാകരൻ മഹാത്മാ ഗാന്ധിയെ എങ്കിലും ഓർക്കേണ്ടതായിരുന്നു. കോൺഗ്രസ് ഈ നിലയിലെങ്കിലും നിലനിൽക്കുന്നത് ആ പേര് പറഞ്ഞാണ്. ആ പേരിനെ പോലും ഒറ്റുകൊടുക്കുകയാണ് കെ സുധാകരനെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.




