- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി; വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയത് അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ
പാലക്കാട്: അലനല്ലൂരിൽ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെൺകുട്ടിയെ വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. അദ്ധ്യാപകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ക്ലാസ് മുറിയിൽ നിന്നും കണ്ടെത്തിയത്. നാട്ടുകൽ പൊലീസ് അന്വേഷണം തുടങ്ങി.
വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് വിദ്യാർത്ഥിനി മറ്റാരും കാണാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നാലെയാണ് കണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ്മുറിക്കുള്ളിൽ കണ്ടെത്തിയത്. എന്നാൽ പെൺകുട്ടി എങ്ങനെയാണ് ക്ലാസ് മുറിയിലെത്തിയതെന്ന് അറിയില്ല.
Next Story



