തിരുവനന്തപുരം: കഴിഞ്ഞ പ്ലസ്ടു പരീക്ഷ മൂല്യനിർണയ ക്യാംപിൽ 80 ശതമാനത്തിൽ താഴെ ഹാജരുള്ള അദ്ധ്യാപകർക്കെതിരെ നടപടി എടുക്കാൻ ഹയർ സെക്കൻഡറി വകുപ്പ്. ഇതിന്റെ ഭാഗമായി വകുപ്പ് ജോയിന്റ് ഡയറക്ടർക്കു മുന്നിൽ നേരിട്ട് ഹാജരാകാൻ അദ്ധ്യാപകരോട് നിർദേശിച്ചു. അഞ്ച് ദിവസത്തെ മൂല്യനിർണയ ക്യാംപിൽ ഒരു ദിവസം ഹാജരാകാത്തവരടക്കം അച്ചടക്ക നടപടി ഭീഷണിയിലാണ്.

എൺപത് ശതമാനം ഹാജർ ഇല്ലാത്തവരോട് നേരത്തെ വകുപ്പ് വിശദീകരണം ചോദിച്ചിരുന്നു. അദ്ധ്യാപകർ രേഖാമൂലം വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് വരും ദിവസങ്ങളിൽ നേരിട്ട് ഹാജരാകാനും നിർദേശിച്ചിരിക്കുന്നത്.