- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലരുവി എക്‌സ്പ്രസില്‍ ബുധനാഴ്ച മുതല്‍ അധിക കോച്ചുകള്‍
തൃശൂര്‍: തിരുനെല്‍വേലി-പാലക്കാട്-തിരുനെല്‍വേലി (16791/16792) പാലരുവി എക്‌സ്പ്രസില്‍ ആഗസ്റ്റ് 14 മുതല്‍ തിരുനെല്‍വേലിയില്‍ നിന്നു 15 മുതല്‍ പാലക്കാട് നിന്നും സ്ഥിരമായി നാല് കോച്ചുകള്‍ അധികം ഘടിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് സാധാരണ കോച്ചുമാണ് അധികമായി ചേര്‍ക്കുന്നത്. ഇതോടെ ഈ ട്രെയിനില്‍ 18 കോച്ചുകള്‍ ഉണ്ടാകും. ട്രെയിന്‍ ആഗസ്റ്റ് 15 മുതല്‍ തൂത്തുക്കുടി വരെ നീട്ടാന്‍ സാധ്യതയുള്ളതായും അറിയുന്നു. പുനലൂര്‍-ചെങ്കോട്ട മേഖലയില്‍ 18 കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ സുരക്ഷ കമീഷണര്‍ അനുമതി നല്‍കിയതു […]
തൃശൂര്‍: തിരുനെല്‍വേലി-പാലക്കാട്-തിരുനെല്‍വേലി (16791/16792) പാലരുവി എക്‌സ്പ്രസില്‍ ആഗസ്റ്റ് 14 മുതല്‍ തിരുനെല്‍വേലിയില്‍ നിന്നു 15 മുതല്‍ പാലക്കാട് നിന്നും സ്ഥിരമായി നാല് കോച്ചുകള്‍ അധികം ഘടിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് സാധാരണ കോച്ചുമാണ് അധികമായി ചേര്‍ക്കുന്നത്. ഇതോടെ ഈ ട്രെയിനില്‍ 18 കോച്ചുകള്‍ ഉണ്ടാകും. ട്രെയിന്‍ ആഗസ്റ്റ് 15 മുതല്‍ തൂത്തുക്കുടി വരെ നീട്ടാന്‍ സാധ്യതയുള്ളതായും അറിയുന്നു. പുനലൂര്‍-ചെങ്കോട്ട മേഖലയില്‍ 18 കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ സുരക്ഷ കമീഷണര്‍ അനുമതി നല്‍കിയതു മുതല്‍ യാത്രക്കാര്‍ ഈ ആവശ്യം ഉന്നയിച്ച് വരികയായിരുന്നു. 16327/16328 ഗുരുവായൂര്‍ - മധുര എക്‌സ്പ്രസിലും നാല് കോച്ച് കൂട്ടി 18 കോച്ച് ആക്കണമെന്ന് ആവശ്യമുണ്ട്.




