ആലപ്പുഴ: പുതിയ സിലിണ്ടർ വയ്ക്കുന്നതിനിടെ പാചകവാതകം ചോർന്ന് തീപിടിച്ച് പെൺകുട്ടി ഉൾപ്പടെ നാല് പേർക്ക് പൊള്ളലേറ്റു. ആലപ്പുഴ കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ആന്റണി, ഭാര്യ സീന, മകൾ അനുഷ, പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. പുതിയ പാചക വാതക സിലിണ്ടർ ഘടിപ്പിച്ച് എയർ കളഞ്ഞതിന് ശേഷം സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ വാതകം ചോരുകയായിരുന്നു. അപകടത്തിൽ അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. ഗൃഹനാഥൻ ആന്റണിക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

തകഴിയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്്# എത്തിച്ചത്.