കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിന് എതിരെ കേസ്. കോഴിക്കോട്, വയനാട്, കർണ്ണാടകയിലെ സുള്ള്യ,ഗൂഡല്ലൂർ എന്നിവിടങ്ങളിൽ യുവതിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച് യുവതിയെ പീഡിപ്പിച്ച നാറാത്ത് ആലിങ്കീൽ ലിതിനെതിരെയാണ് തലശേരി ടൗൺ പൊലീസ് കേസെടുത്തത്.

തലശേരി നഗരസഭയിലെ തിരുവങ്ങാട് കുനിയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. ഈ വർഷം ഒക്ടോബർ 19നും നവംബർ രണ്ടിനുമിടയിലാണ് സംഭവം. നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയാക്കിയ ശേഷം വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചതോടെ കഴിഞ്ഞ മാസം 25 ന് കോഴിക്കോട്ടെ ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ഇയാൾ മറ്റൊരു വിവാഹം ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി പൊലിസിൽ പരാതി നൽകിയത്.