- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: വടകര ചോവയൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി കണ്ണൂർ മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തു. പെരിങ്കേരി എടാറ്റയിൽ ദിപിൻ(29) മട്ടന്നൂർ തെക്കെ പറമ്പിൽ ജിജോ(31) എന്നിവരെയാണ് വടകര പൊലിസ് അറസ്റ്റു ചെയ്തത്.
മോഷ്ടിച്ച ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർമാറ്റി വ്യാജനമ്പർ ഘടിപ്പിച്ചു യാത്രചെയ്യുന്നതിനിടെയാണ് യുവാക്കൾ പൊലിസിന്റെ വാഹനപരിശോധനയ്ക്കിടെ കുടുങ്ങിയത്. ഈ ബൈക്ക് ദിവസങ്ങൾക്കു മുൻപ് ചോവയൂർ സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയതാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു.
വ്യാജനമ്പർ പതിച്ച ബൈക്കുമായാണ് യുവാക്കൾ സഞ്ചരിച്ചത്. പ്രതികൾ മറ്റു ബൈക്കുകളും വാഹനങ്ങളും കവർന്നിരുന്നുവെന്നോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്.
Next Story




