- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമസേനയിൽ അഗ്‌നിവീർ; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വ്യോമസേനയിൽ അഗ്‌നിവീർ ആകാൻ അവിവാഹിതരായ ഭാരതീയ/ നേപ്പാൾ പൗരന്മാരിൽ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. 23-ന് വൈകീട്ട് അഞ്ചുവരെ https://agnipathvayu.cdac.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 2002 ജൂൺ 27നും 2005 ഡിസംബർ 27നും മധ്യേ ജനിച്ചവർക്ക് (രണ്ടു ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാം.
പരീക്ഷയുടെ എല്ലാഘട്ടങ്ങളും വിജയിക്കുന്ന ഉദ്യോഗാർഥിയുടെ പ്രായപരിധി എന്റോൾമെന്റ് തീയതിയിൽ പരമാവധി 21 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 50 ശതമാനം മാർക്കോടെയും ഇംഗ്ലീഷിന് പ്രത്യേകമായി 50 ശതമാനം മാർക്കോടെയുമുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് വിദ്യാഭ്യാസയോഗ്യത. വിശദവിവരങ്ങൾ https://indianairforce.nic.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ.
ഓൺലൈൻ പരീക്ഷ, രജിസ്ട്രേഷൻ, അഡ്‌മിറ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ്, സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്‌ക്വയർ, ഡൽഹി കാന്റ്, ന്യൂഡൽഹി -110010 (ഫോൺ നമ്പർ 01125694209/ 25699606, ഇ-മെയിൽ: രമയെശമള@രറമര.ശി) എന്ന വിലാസത്തിലും. ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 020-25503105/ 02025503106 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററിലും (04842427010/ 9188431093) സഹായം ലഭിക്കും.



