- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2246 കോടിയുടെ നികുതിവിഹിതം കൂടി അനുവദിച്ച് കേന്ദ്രം; ഈ സാമ്പത്തികവർഷം കേന്ദ്രനികുതി വിഹിതമായി കേരളത്തിനു കിട്ടിയത് 6905 കോടി
തിരുവനന്തപുരം: കേരളത്തിന്റെ താൽകാലിക ആശ്വാസം. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രം 2246 കോടിരൂപയുടെ നികുതിവിഹിതം കൂടി അനുവദിച്ചു. ഒക്ടോബർ, നവംബർ മാസത്തെ ഗഡുക്കളാണ് ഒരുമിച്ചനുവദിച്ചത്. സാധാരണ ഒറ്റഗഡുവാണ് മാസംതോറും നൽകാറ്. ഇതോടെ ഈ സാമ്പത്തികവർഷം 6905 കോടിരൂപ കേന്ദ്രനികുതിവിഹിതമായി കേരളത്തിനു കിട്ടി. 11,902 രൂപയാണ് 2022-23 വർഷത്തേക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.
1,16,665 കോടിരൂപയാണ് എല്ലാ സംസ്ഥാനങ്ങൾക്കുമായി വ്യാഴാഴ്ച കേന്ദ്രം വിതരണംചെയ്തത്. 15-ാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം 1.925 ശതമാനമാണ് കേരളത്തിന്റെ വിഹിതം. ജനസംഖ്യാടിസ്ഥാനത്തിൽ നികുതിവിഹിതം നിശ്ചയിക്കുന്നതിനാൽ യു.പി.ക്കാണ് കൂടുതൽ തുക ലഭിക്കുക. 20,929 കോടിരൂപയാണ് യു.പി.ക്ക് ലഭിച്ചത്. തൊട്ടുപിന്നിലുള്ള ബിഹാറിന് 11,734 കോടിരൂപയും ലഭിച്ചു.
Next Story



