- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ : കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ പയ്യന്നൂരിലെ വെള്ളൂരിൽ ഗ്യാസ് ടാങ്കർ ലോറിയിലിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം. തൃക്കരിപൂർ എടാട്ടുമ്മൽ സ്വദേശി അർജുനാണ് (18) ദാരുണമായി മരിച്ചത് 'ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പയ്യന്നൂർ വെള്ളൂരിലെ കോട്ടാണി ച്ചേരിയിലാണ് ഗ്യാസ് ടാങ്കർ ലോറിയിലിടിച്ചു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അർജുനെ പൊലീസും നാട്ടുകാരും ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ.. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപുരിലെ എൻജിനിയറിങ്ങ് വിദ്യാർത്ഥിയാണ് അർജുൻ. അപകടത്തിൽപ്പെട്ട ഇരു ചക്ര വാഹനം പൂർണമായി തകർന്നിട്ടുണ്ട്. പയ്യന്നുർ പൊലിസ് ഇൻക്വസ്റ്റ് നടത്തി ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Next Story



