തിരുവനന്തപുരം : പത്ത് വയസുള്ള സ്വന്തം മകനെ അച്ഛൻ ലൈംഗിക ചൂഷണത്തിന് വധേയനാക്കുന്നു എന്ന് കാട്ടി ഭാര്യ തനിക്കെതിരെ വ്യാജ പരാതി നൽകിയതിനെ തുടർന്ന് നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി.

പൊലീസ് സ്റ്റേഷനിലും ചൈൽഡ് ലൈനിലും ഭാര്യ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും കുട്ടിയെ ശിശുസംരക്ഷണ വകുപ്പിലൂടെ കൗൺസിലിങ്ങിന് വിധേയനാക്കുകയും ചെയ്തു. കുട്ടി യാതൊരു തരത്തിലുമുള്ള ലൈംഗിക ചൂഷണത്തിനും വിധേയനായിട്ടില്ലെന്നായിരുന്നു റിപ്പോട്ട്്. അതിനാൽ കേസ് എടുത്തില്ല. എന്തിനു വേണ്ടിയാണ് ഇങ്ങനൊരു ക്രൂരപ്രവർത്തി അവൾ ചെയ്തതെന്ന് അറിയില്ല. ഓട്ടോ ഓടിച്ച് മാന്യമായി കുടുംബം നോക്കിയിരുന്ന ആളായിരുന്നു ഞാൻ എന്തോ നിഗൂഡ ലക്ഷ്യമാണ് പിന്നിൽ മകനെ പീഡിപ്പിച്ച അച്ഛന്റെ അവസ്ഥ എന്തായിരിക്കും നാട്ടിൽ. നികൃഷ്ടജീവിയായി കാണില്ലെ ആത്മഹത്യ ചെയ്താലോ എന്ന് പോലും തോന്നിപ്പോയി പിന്നെ ആലോചിച്ചു അവളെ വിടരുതെന്ന് അങ്ങനെയാണ് നിയമപോരാട്ടത്തിനിറങ്ങിയത്-അച്ഛൻ പറയുന്നു.

എനിക്കുണ്ടായ അപമാനത്തിനും മാനസിക വിഷമത്തിനും ആര് സമാധാനം പറയും. എന്റെ മകന്റെ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ. രണ്ട് ആൺ മക്കളാണെനിക്ക് എന്നെ ഒറ്റപെടുത്തി മക്കളെ എന്നിൽ നിന്നും അകറ്റി. മൂത്ത മകനെ പോലും തെറ്റി ധരിപ്പിച്ചു ഭാര്യാ പിതാവാണ് ഇതിന് പിന്നിലെന്നും ഭാര്യക്കും പിതാവിനുമെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പറയുന്നു. പോക്‌സോ നിയമം കർശനമായത്‌കൊണ്ട്തന്നെ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു. എന്നെ പോലെ എത്ര അച്ഛന്മാർ കള്ള കേസിൽ അകത്തായിട്ടുണ്ടാകും-അദ്ദേഹം ചോദിക്കുന്നു