- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുവാറ്റുപുഴ: വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്ഷോപ്പിൽ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെള്ളൂർകുന്നം കടാതി കരയിൽ കുര്യന്മല ഭാഗത്ത് ചാലിൽ പുത്തൻപുര വീട്ടിൽ അരുൺ ബാബു (27), വെള്ളൂർകുന്നം കടാതി കരയിൽ കുര്യന്മല ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ നൈസാബ് നൗഷാദ് (22) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.
അരുൺ ബാബുവിന് മുവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ വധശ്രമം, പിടിച്ചുപറി, മോഷണ കേസുകൾ ഉണ്ട്. നൈസാബ് മുവാറ്റുപുഴ,കോതമംഗലം, എടത്തല എന്നിവിടങ്ങളിൽ പിടിച്ചുപറി, മോഷണ, ലഹരി കേസുകളിൽ പ്രതിയാണ് . മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ കെ എൻ രാജേഷ്, എസ്‌ഐമാരായ ആർ.ആർ രാകേഷ് , കെ എസ് ജയൻ , അനൂപ് ജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനു വർഗീസ്, സീനിയർ സിപിഓമാരായ അനസ്, അബൂബക്കർ,ബിബിൽ മോഹൻ, സൂരജ്കുമാർ എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




