- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ അപേക്ഷാഫോമുകളിൽ ഇനി 'ഭാര്യ' വേണ്ട; പകരം 'ജീവിത പങ്കാളി'; ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ ഇറങ്ങി; തീരുമാനം ലിംഗ നിഷ്പക്ഷത ഉറപ്പാക്കാൻ
തിരുവനന്തപുരം: സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യയില്ല. ഭാര്യയെന്ന് എഴുതുന്നതിനു പകരം ജീവിത പങ്കാളി എന്നാണ് എഴുതേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി.
നിലവിൽ അപേക്ഷാ ഫോമുകളിൽ ഭാര്യയെന്നാണ് ഉപയോഗിച്ചുവരുന്നത്. അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവൻ അല്ലെങ്കിൽ അവൾ എന്ന് ഉപയോഗിക്കാനും നിർദ്ദേശിച്ചു. അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷതയുള്ളതാകുന്നതിന്റെ തുടക്കമെന്ന നിലയിലാണ് നിർദ്ദേശം.
അപേക്ഷാഫോമുകളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഒരു രക്ഷകർത്താവിന്റെ മാത്രമായോ രണ്ട് രക്ഷകർത്താക്കളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മാറ്റങ്ങൾ വരുത്തുന്നതിന് നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദ്ദേശങ്ങൾ, ഫോമുകൾ എന്നിവ പരിക്ഷകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.




