കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ സ്‌കൂൾ കോംപൗണ്ടിൽ വെച്ച് തൃശൂർ സ്വദേശികളായ രണ്ടു യുവാക്കളെ കുത്തിപരുുക്കേൽപ്പിച്ച കേസിലെ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ പ്രതിയായ വർക്കല മുട്ടപ്പാലം സ്വദേശി ചാരുവിള പുത്തൻ വീട്ടിൽ ആർ. രതീഷിനെയാ(39)യാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാഴാഴ്‌ച്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അത്താണിയിലെ എം.വി ജിനു(26) തൃശൂർ നടത്തറ നെല്ലിക്കുന്നിലെ വി.വി അക്ഷയ്(21) എന്നിവർക്കാണ് കുത്തേറ്റത്. മുൻസിപ്പൽ ഹൈസ്‌കൂൾ കെട്ടിട നിർമ്മാണത്തിനെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. റോഡിനരികിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വച്ചാണ് സംഭവം. ഒരാൾക്കും കാലിനും മറ്റൊരാളുടെ ശരീരത്തിന്റെ പുറകുവശത്തുമാണ് പരുക്കന്ന്. ബഹളം കേട്ടെത്തിയ മറ്റു ജോലിക്കാരാണ് അക്രമം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച രതീഷിനെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചത്.