- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: നവീകരിച്ച വി.ആർ കൃഷ്ണയ്യർ സ്റ്റേഡിയം നഗരസഭയക്ക് കൈമാറണെന്നു യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 150വർഷം പൂത്തിയാക്കിയ സ്റ്റേഡിയത്തിനു നിരവധി ചരിത്രപ്രാധാന്യങ്ങളുണ്ട്. പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള ദേശീയനേതാക്കളും ഉന്നത ഭരണാധികൾ പരിപാടികൾക്ക് സാക്ഷ്യംവഹിച്ചതാണ് സ്റ്റേഡിയം.
പഴയ കാലഘട്ടങ്ങൾ മുതൽ രേഖകളിൽ തലശേരി സ്റ്റേഡിയമെന്നാണ്. ഇപ്പോൾ നവീകരണ പ്രവൃത്തി പൂർത്തിയായ സ്റ്റേഡിയം ചില തൽപരകക്ഷികളുടെ താൽപര്യത്തിനനുസരിച്ച് ഒരുസ്പോർട്സ് സംഘടനയ്ക്കു സ്റ്റേഡിയം നടത്തിപ്പിനായുള്ള അംഗീകരിക്കാൻ കഴിയില്ല. ഇതു വഴി നഗരസഭയുടെ ഉടമസ്ഥാവകാശം ഇതുവഴി തടസപ്പെടുകയാണ്. നല്ല രീതിയിൽ സംഘടനയ്ക്കു സ്റ്റേഡിയത്തെ മുന്നോട്ടു നയിക്കാൻ കഴിയില്ലെന്നും സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്നു നേതാക്കളായ കെ.എ ലത്തീഫ്, സി.ടി സജിത്ത്, വി സി പ്രസാദ്, എംപി അരവിന്ദാക്ഷൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.




