- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: തോട്ടട എസ്. എൻ കോളേജിൽ നടന്ന വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലിസ് നാല് കേസെടുത്തു. രണ്ടു എസ്. എഫ്. ഐക്കാരുടെ പരാതിയിലും ഒരു കെ. എസ്. യുക്കാരന്റെ പരാതിലുമാണ് കേസെടുത്തത്. നോമിനേഷൻ പേപ്പർ കീറിയെറിഞ്ഞ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ച എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്നലെ കോളേജിലേക്ക് മാർച്ച് നടത്തിയ് കെ. എസ്. യു പ്രവർത്തകരായ ഫർഹാൻ,കാവ്യ, അഭിജിത്ത്, തുടങ്ങിയ 37 പേർക്കെതിരെയാണ് കേസെടുത്തത്.
കെ. എസ്. യു പ്രവർത്തകനായ മുണ്ടേരി കൃഷ്ണപ്രഭയിലെ കെ. പ്രകീർത്തിന്റെ പരാതിയിൽ എസ്. എഫ്. ഐ പ്രവർത്തകരായ ആദിഷ്, സായന്ത്, അനഖ്, ആദിത്യൻ, നിമൽ, കിഷൻ, അഭിനവ് തുടങ്ങിയ എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കെ. എസ്. യു പ്രവർത്തകരെ അക്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. എസ്. എഫ്. ഐ പ്രവർത്തകർ ചാലാട് സായൂജ്യത്തിൽ കെ.ജിഷ്ണുവിന്റെ പരാതിയിൽ കെ. എസ്.യുക്കാരായ അമൽ, ഷാജി, വൈഷ്ണവ്, ഗോകുൽ, അഫാൻ, അലിക് ഷന, സൗരവ്, ആദർശ് എന്നിവർക്കെതിരെയാണ് കേസിൽ. കീഴുത്തള്ള സീമനിവാസിൽ ആദിഷ് സുനീഷിന്റെ പരാതിയിൽ കെ. എസ്. യു പ്രവർത്തകരായറിസ്വാൻ, ദേവൻ, സായന്ത്, അലോഖ്, സൗദത്ത് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.




