- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: പൊട്ടിപൊളിഞ്ഞു അപകടാവസ്ഥയിലായ തലശേരി കടൽപാലം ബലപ്പെടുത്തി സംരക്ഷിക്കുന്നതിന് മുന്നോടിയായുള്ള പഠനം നടത്താൻ ചെന്നൈ ഐഐടിയിലെ ഓഷ്യാനോ എൻജിനിയറിങ്ങിലെ വിദഗ്ദ്ധർ എത്തും. ഇതുമായി ബന്ധപ്പെട്ട് 14ന് ചെന്നൈ ഐഐടി വിദഗ്ധരും കേരള മാരി ടൈംബോർഡ് അധികൃതരുമായി ഓൺലൈൻ മീറ്റിങ് നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഐഐടി ഇതുസംബന്ധിച്ച പഠനം ആരംഭിക്കും.
തലശ്ശേരി കടൽപ്പാലത്തിന്റെയും തിരുവനന്തപുരം വലിയതുറ കടൽപ്പാലത്തിന്റെയും പഠനം നടത്തുന്നതിനായി ചെന്നൈ ഐഐടി ഓഷ്യൻ എൻജിനീയറിങ് വിഭാഗം 50 ലക്ഷം രൂപയും ജിഎസ്ടിയും അനുബന്ധ ചെലവുകൾക്കുമുള്ള തുകയുമാണ് കേരള മാരിടൈം ബോർഡിനോട് ആവശ്യപ്പെട്ടത്. ഈ നിർദ്ദേശം സർക്കാരിൽ സമർപ്പിച്ചതിനെത്തുടർന്ന് ഭരണാനുമതി ലഭിച്ചു.
കാലപ്പഴക്കത്താൽ ദ്രവിച്ച തൂണുകളുള്ള കടൽപ്പാലം സംരക്ഷിക്കുന്നതിനായി സ്പീക്കർ എ.എൻ. ഷംസീറിന്റെ നിർദേശത്തെത്തുടർന്ന് കേരള മാരിടൈം ബോർഡ് നേരത്തെ തന്നെ അജൻഡ തയാറാക്കി ചർച്ച ചെയ്തു വിഷയം പഠിക്കാൻ ഐഐടിയിലെ ഓഷ്യൻ എൻജിനീയറിങ് വിഭാഗത്തെ ഏൽപ്പിക്കാൻ തീരുമാനിച്ചിരുന്നു.ഇതുസംബന്ധിച്ച പ്രാഥമിക വിലയിരുത്തലിനായി കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയും സിഇഒ: ടി.പി. സലിംകുമാറും കഴിഞ്ഞ ദിവസം കടൽപാലം സന്ദർശിച്ചു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രദീഷ് നായർ, പോർട്ട് കൺസർവേറ്റർ നവാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.




