കണ്ണൂർ: മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണുമരിച്ചു. ചെറുകുന്ന് - പാടിയിൽകടവിൽ മത്സ്യബന്ധനം നടത്തിവന്നിരുന്ന കവിണിശ്ശേരി കനോസ ഹോസ്റ്റലിന് സമീപം പി എം റോഡിൽ താമസിക്കുന്ന പീടിക വളപ്പിൽ കുഞ്ഞിബാവ (57)യാണ് മൽസ്യബന്ധനത്തിനിടയിൽ കുഴഞ്ഞുവീണ് മരണമടഞ്ഞത്.

ഭാര്യ: ആയിഷാബി. മക്കൾ: റംഷീദ് (കുവൈറ്റ്), റജീന മരുമക്കൾ : ഹസീന (മാതമംഗലം), നൗഷാദ് (ഇരിണാവ് )