- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്രുവിനെ കൂട്ടുപിടിച്ച് വർഗീയ ഫാസിസത്തോട് സന്ധിചെയ്യേണ്ട; രാഷ്ട്രീയ ശത്രുക്കൾക്ക് പാർട്ടിയെയും സഹയാത്രികരെയും കുത്തി നോവിക്കാൻ വടി കൊടുക്കുകയാണ്: കെ.സുധാകരനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി .കെ.സുധാകരന്റെ അനവസരത്തിലുള്ള പ്രതികരണങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനവസരത്തിലുള്ള പ്രതികരണങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ദൗർഭാഗ്യകരമാണ്. രാഷ്ട്രീയ ശത്രുക്കൾക്ക് പാർട്ടിയെയും സഹയാത്രികരെയും കുത്തി നോവിക്കാൻ സുധാകരൻ വടി കൊടുക്കുകയാണ്.വിവാദങ്ങളിലേക്ക് നെഹ്‌റുവിനെയും വലിച്ചിഴച്ചത് ശരിയല്ലഎന്ത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ആർ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യത പൗരന്മാർക്കില്ല.
നെഹ്റുവിനെ കൂട്ടുപിടിച്ച് വർഗ്ഗീയ ഫാഷിസത്തോട് സന്ധിചെയ്യാൻ പാലം പണിയേണ്ടെന്നും അബ്ദുൾ കരീം ചേലേരി വ്യക്തമാക്കി.ഏത് ഒരു രാഷ്ട്രീയ നേതാവിനും അനുകരണീയമായ വിധത്തിൽ ഉന്നതമായ ജനാധിപത്യ ബോധം ഉയർത്തിപിടിച്ച നേതാവായിരുന്നു ജവഹർലാൽ നെഹ്‌റുവെന്നാണ് കെ പി സിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് പറഞ്ഞത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്റ്റേഡിയം കോർണറിൽ നെഹ്‌റു ജന്മദിനവാർഷികത്തോനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച നവോത്ഥാന സദസ് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നതിനായി രാഷ്ട്രീയ എതിരാളിയായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നെഹ്രു വിശാലമനസ് കാണിച്ചുവെന്നു പറഞ്ഞത്. അന്നത്തെ ജനസംഘം നേതാവും സംഘപരിവാർ അനുകൂലിയുമായ ശ്യാമപ്രസാദ് മുഖർജിയുടെ ആർ. എസ്. എസ് ബന്ധമാണ് സുധാകരനെ വെട്ടിൽ ചാടിച്ചത്. പ്രതിപക്ഷത്തിന് ബഹുമാനവും പരിഗണനയും ജവഹർ ലാൽ നെഹ്രു കൽപ്പിച്ചുവെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം മുൻ നിർത്തി എല്ലാവരെയും അദ്ദേഹം ഉൾകൊണ്ടു. ഇന്ത്യക്ക് ഭരണഘടന തയ്യാറാക്കാൻ ജവഹർലാൽ നെഹ്‌റു ചുമതലപ്പെടുത്തിയത് ഏതെങ്കിലും കോൺഗ്രസ് നേതാവിനെ അല്ല, മറിച്ച് പലപ്പോഴും കോൺഗ്രസിന്റെ വിമർശകനായിരുന്ന ഡോ. ബി ആർ അംബേദ്ക്കറിനെയായിരുന്നു. നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷം എന്ന ഒന്ന് ഇല്ലാതിരുന്നിട്ടു കൂടി കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കാൻ നെഹ്‌റു തയ്യാറായി. വിമർശനങ്ങൾ ഉൾകൊണ്ടുവേണം ഭരണമെന്ന കാഴ്ചപ്പാടായിരുന്നു നെഹ്‌റുവിന്. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ കേട്ടും ഉൾകൊണ്ടും ഭരിക്കുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ഉയർന്ന ജനാധിപത്യ ബോധം ഇന്ന് ഏത് ഭരണാധികാരിക്കാണ് ഉണ്ടാവുകയെന്നും സുധാകരൻ ചോദിച്ചു.




