- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈയ ലോക്കറ്റുകളിൽ സ്വർണം പൂശി ബാങ്കിൽ പണയം വയ്ക്കൽ; തട്ടിപ്പിന് നിയോഗിച്ചത് സ്ത്രീകളെ; തളിപറമ്പിൽ വ്യാജ സ്വർണം പണയം വെച്ചു 72ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
കണ്ണൂർ: തളിപറമ്പിൽ വ്യാജ സ്വർണം പണയം വെച്ചു പൊതുമേഖലാ ബാങ്കിൽ നിന്നും 72 ലക്ഷത്തിലേറെ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂർ സ്വദേശി തലയില്ലത്ത് ജാഫറിനെയാണ് തളിപ്പറമ്പ് എസ്. ഐ ദിനേശൻ കൊതേരിയും സംഘവും അറസ്റ്റു ചെയ്തത്. ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രണ്ടുകിലോ 73.9 ഗ്രാം സ്വർണം പൂശിയ ആഭരണങ്ങൾ വെച്ചു 72.70ലക്ഷം രൂപ വായ്പയെടുത്തത്.
ഈയ്യ ലോക്കറ്റുകളിൽ സ്വർണം പൂശി പണയം വെച്ചു കുറ്റാരോപിതർ ബാങ്ക് അധികൃതരെ കബളിപ്പിച്ചുവെന്നാണ് പരാതി.വ്യാജ സ്വർണാഭരണങ്ങൾ പണയം വയ്ക്കാൻ ജാഫറിനെസഹായിച്ച ആറുസ്്ത്രീകൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. 2020 നവംബർ 25മുതൽ വിവിധ തീയ്യതികളിലാണ് പ്രതികൾ പൊതുമേഖലാബാങ്കിൽ വെച്ചു പണയം വെച്ചു പണംതട്ടിയെടുത്തത്. കഴിഞ്ഞ ഒരുവർഷത്തിനിടെ തളിപറമ്പിൽ നടക്കുന്ന രണ്ടാമത്തെ വ്യാജ സ്വർണ പണയതട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് സ്വർണം പൂശിയ ഈയ്യത്തിന്റെ ആഭരണങ്ങൾ നൽകി 72.70 ലക്ഷം തട്ടിയ കേസിലെ പ്രതികൾക്കെതിരെ തളിപറമ്പ് പൊലിസ് കേസെടുത്തത്. ആറുസ്ത്രീകൾ അടങ്ങിയ പത്തുപേരാണ് കുറ്റാരോപിതർ.
സ്ത്രീകൾ മുഖാന്തിരം സ്വർണം പണയം വെച്ചതിനാൽ തുടക്കത്തിൽ ബാങ്ക് അധികൃതർ സംശയിച്ചിരുന്നില്ല. 2020 നവംബർ 25മുതൽ മാറിമാറിവന്നാണ് സ്ത്രീകൾ വ്യാജസ്വർണം പണയം വെച്ചത്. പിടിക്കപ്പെടില്ലെന്നു ഉറപ്പായതോടെ ഇവർ കൂടുതൽ പൂശിയ സ്വർണം പണയം വയ്ക്കുകയായിരുന്നു.ഇവർ ഈ സ്വർണം തിരിച്ചെടുക്കാതെയായപ്പോൾ കാലവാധി കഴിഞ്ഞ സ്വർണം ലേലത്തിൽ വയ്ക്കാനായി ആഭരണങ്ങൾ മുറിച്ചു നോക്കിയപ്പോഴാണ് കുറ്റാരോപിതർ വെച്ചത് വ്യാജ സ്വർണമാണെന്നു തിരിച്ചറിഞ്ഞത്.
പൊലിസ് കസ്റ്റഡിയിലായ സ്ത്രീകൾ ബന്ധുക്കളും സുഹൃത്തുക്കളുമാണെന്ന് മനസിലായതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ബാങ്ക് അധികൃതർ മനസിലായത്. കഴിഞ്ഞ വർഷം ഇതിനു സമാനമായി തളിപറമ്പിലെ പഞ്ചാബ് നാഷനൽ ബാങ്കിൽ അപ്രൈസറടക്കം വ്യാജ സ്വർണം പണയം വെച്ചുലക്ഷങ്ങൾ തട്ടിയ കേസിൽ കുടുങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു സംഭവം കൂടി തളിപ്പറമ്പിൽ ആവർത്തിക്കുന്നത്. സ്വർണപണയതട്ടിപ്പിന് പിന്നിൽ പിടിയിലായവർ മാത്രമല്ല വൻ റാക്കറ്റു തന്നെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം. ഇവർക്ക് പണയം വയ്ക്കാനായി ഒറ്റനോട്ടത്തിലും പരിശോധനയിലും തിരിച്ചറിയാൻ കഴിയാത്ത വ്യാജ സ്വർണം എവിടെ നിന്നാണ് ലഭിച്ചതെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.കൂടുതൽ അന്വേഷണത്തിനു ശേഷം മറ്റു പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് തളിപറമ്പ് പൊലിസ് അറിയിച്ചു.




