- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിൽവർലൈൻ പദ്ധതി വിവരക്കേട്; മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു'; പദ്ധതി ഉപേക്ഷിക്കുന്നതിൽ സന്തോഷമെന്ന് ഇ ശ്രീധരൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി വിവരക്കേടാണെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും പദ്ധതി കേരള സർക്കാർ ഉപേക്ഷിക്കുന്നതിൽ സന്തോഷമെന്നും ഇ ശ്രീധരൻ. സർക്കാർ ഇപ്പോൾ രൂപീകരിച്ച പദ്ധതി നടക്കാൻ പോകുന്നില്ല. പദ്ധതി നടക്കില്ലെന്നും പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും താൻ നേരത്തേ പറയുന്നതാണെന്നും ശ്രീധരൻ പറഞ്ഞു.
പദ്ധതി വന്നാൽ കേരളത്തിന് വലിയ ആഘാതമുണ്ടാകും. രൂപരേഖ ആദ്യാവസാനം മാറ്റി കൊണ്ടുവന്നാൽ ഒരു പുതിയ പദ്ധതിയായി അനുമതി ലഭിച്ചേക്കാം. പലതവണ സിൽവൈർലൈനിന്റെ ദോഷം പറഞ്ഞ് താൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. എന്നാൽ പദ്ധതി നടക്കും എന്ന മറുപടിയാണ് അപ്പോഴെല്ലാം ലഭിച്ചത്. സിൽവർലൈൻ സാങ്കേതികമായി സാധ്യമായ പദ്ധതിയല്ലെന്നും ഇ ശ്രീധരൻ പ്രതികരിച്ചു.
പ്രതിഷേധങ്ങൾക്കൊടുവിൽ സിൽവർലൈൻ പദ്ധതി തത്കാലം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തുടർനടപടികൾ കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം.
വ്യാപക എതിർപ്പിനെ തുടർന്നാണ് സിൽവർ ലൈൻ മരവിപ്പിക്കുന്നത്. സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.




