- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി: നഗരസഭ വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന പരിപാടിക്കായി ആശംസ പ്രസംഗത്തിനായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ വിളിച്ച് വരുത്തി അപമാനിച്ച സംഘാടകരുടെ നിലപാട് അപലപനീയമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിഅഡ്വ.കെ എ ലത്തീഫ് . അദ്ധ്യക്ഷ ന്റെയും ഉദ്ഘാടകന്റെയും തലശ്ശേരി സബ്ബ് കളക്ടർ എന്നിവരുടെ പ്രസംഗ ശേഷം ഒരു കൂടി ആലോചന പോലും ഇല്ലാതെയാണ് എല്ലാവർക്കും വേണ്ടിയെന്നു പറഞ്ഞ് അദ്ധ്യക്ഷൻതലശ്ശേരി നഗരസഭ വൈസ് ചെയർമാനെ മാത്രം ആശംസ പ്രസംഗത്തിന് വിളിച്ച് പരിപാടി അവസാനിപ്പിച്ചത്.
സ്റ്റേഡിയത്തിലെ നടത്തക്കരം പിരിവ്, ഏകപക്ഷീയമായി വാടക നിശ്ചയിച്ചതും സ്റ്റേഡിയത്തോട് ചേർന്ന് നിൽക്കുന്ന അഞ്ച് സ്‌കൂളിലെ കുട്ടികൾക്ക് നേരത്തെ നടത്തി വന്നിരുന്ന കായിക പരിശീലനത്തിന്റെ നടത്തിപ്പ് തുടങ്ങിയവ ചർച്ച ചെയ്യപ്പെടുമോ എന്ന ഭയം കൊണ്ടായിരിക്കാം സി പി എം ഇതര കക്ഷികളെ കൂടി ആലോചന പോലും ഇല്ലാതെ സംസാരിക്കാനുള്ള അവസരം നിഷേധിച്ചത്. ജനാധിപത്യ സംവിധാനത്തിൽ എതിർഅഭിപ്രായം കൂടി കേൾക്കേണ്ടത് ഭരണാധികാരികളുടെ ബാധ്യതയാണ്. ഈ വിഷയത്തിൽ മുസ്ലിം ലീഗും യു ഡി എഫും തലശ്ശേരിയിലെ ജനതയോടും കായിക പ്രേമികളോടും ഒപ്പം തന്നെയാണ്. സ്റ്റേഡിയവും കായിക മേഖലയും കിഫ് ബിയുടെ പേര് പറഞ്ഞ് കച്ചവട ചരക്കാക്കാമെന്നാണ് കരുതുന്നതെങ്കിൽ അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുക തന്നെ ചെയ്യുമെന്നും അഡ്വ കെ എ ലത്തീഫ് അറിയിച്ചു.




