- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വൻ മാഹിമദ്യ വേട്ട; വാടക വീട്ടിൽ നിന്ന് 729 കുപ്പി മദ്യം കണ്ടെടുത്തു
കണ്ണൂർ: പുഴാതിയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ മാഹി മദ്യ വേട്ട. 729 കുപ്പി മാഹി മദ്യമാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും പിടികൂടിയത്. ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. മാഹിയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന് കക്കാട് പുഴാതി ഹൗസിങ് കോളനിയിലെ വാടകവീട്ടിൽ എത്തിച്ചായിരുന്നു വില്പന.
ഇവിടെ നിന്നും ആവശ്യക്കാർക്കും വില്പന സംഘങ്ങൾക്കും എത്തിച്ചു കൊടുക്കും. മദ്യം വിൽക്കാനായി അയാൾക്ക് സ്ഥിരം സംഘങ്ങൾ ഉണ്ട്. ചെറുകുന്ന് സ്വദേശിയുടെ വീട് നാലുമാസം മുമ്പാണ് ഇയാൾ വാടകക്കെടുത്തത്. വലിയ അളവിലെത്തിക്കുന്ന മദ്യം സൂക്ഷിക്കാനാണ് വീട് വാടകക്കെടുത്തത്. അഗസ്റ്റിൻ സ്ഥിരം മദ്യം കടത്തുകാരനാണെന്ന് എക്സൈസ് പറഞ്ഞു.
Next Story




