പത്തനംതിട്ട: ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം പള്ളിപ്പുറം സ്വദേശി മൽഘോഷ് (45) ആണ് മരിച്ചത്.

മലകയറുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ കാർഡിയാക് സെന്ററിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.