- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് കക്ക വാരുന്നതിനിടെ പുഴയിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു; കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു
മലപ്പുറം: പുറത്തൂർ കളൂരിൽ കക്ക വാരുന്നതിനിടെ പുഴയിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ഭാരതപ്പുഴയിലെ തുരുത്തിൽനിന്ന് കക്ക ശേഖരിക്കാൻ പോയ ഒരേ കുടുംബത്തിലെ ആറു പേരാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവിൽ വച്ചാണ് തോണി മറിഞ്ഞത്. അപകടത്തിൽപെട്ട ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഐ.സി.യുവിലാണ്. ഇവർക്കൊപ്പമുണ്ടായ സലാം, അബൂബക്കർ എന്നിവർക്കായി പൊലീസും, നാട്ടുകാരും റെവന്യു സംഘങ്ങളും തിരച്ചിൽ തുടരുകയാണ്.
Next Story



