- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമ അക്കൗണ്ട്; രക്ഷിതാക്കളുടെ സമ്മതപത്രം വേണം
ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിലടക്കം അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണം. പുതിയ വിവരസുരക്ഷാ ബിൽ നിയമമാകുന്നതോടെയാണ് ഇത് പ്രാബല്യത്തിൽ വരിക. ഓൺലൈനായി ശേഖരിക്കുന്ന വ്യക്തിവിവരമാണെങ്കിലും, കുട്ടിയിൽനിന്നു നേരിട്ടു ശേഖരിച്ചിട്ട് പിന്നീട് ഡിജിറ്റൈസ് ചെയ്യേണ്ടിവരുന്ന വിവരമാണെങ്കിലും ഈ ബില്ലിലെ വ്യവസ്ഥകൾ ബാധകമാകും.
കുട്ടികളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടയുകയാണ് ലക്ഷ്യം. നിലവിൽ ഫേസ്‌ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവർക്കു സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ്സു തികഞ്ഞതായി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. എന്നാൽ, പുതിയ ബിൽ നിയമമായാൽ ഇത്തരം ഓൺലൈൻ ഇടപാടുകൾ കുട്ടികൾക്കു സ്വന്തം നിലയ്ക്കു ചെയ്യാനാവില്ലെന്നും രക്ഷിതാക്കളുടെ സമ്മതം വേണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതു പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലായിരിക്കും (വെരിഫയബിൾ കൺസന്റ്). കുട്ടികൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല.
നിയമം പാസായശേഷം പുതിയ രീതി നടപ്പാക്കാനായി ചട്ടം രൂപീകരിക്കും. രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും ഈ ഡേറ്റ കുട്ടികൾക്കു ദോഷകരമായ ഒരുതരത്തിലും (നിരീക്ഷണം അടക്കം) ഉപയോഗിക്കാൻ പാടില്ലെന്നു വ്യവസ്ഥയുണ്ട്.
'കുട്ടികളുടെ വിവരങ്ങൾ നൽകുമ്പോൾ 'I Agree..' എന്നു വെറുതേ ടിക് ബോക്‌സ് ക്ലിക് ചെയ്തു പോകാനാവില്ല. രക്ഷിതാക്കൾ സമ്മതം നൽകിയാൽ പോലും കുട്ടികളുടെ ഡേറ്റയെ കമ്പനികളും മറ്റും പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കേണ്ടി വരും.' കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ



