- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം; എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നാളെ കോതമംഗലം എം.എ. കോളേജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ അറയിച്ചു. 21 ന് രാവിലെ 9.30 ന് പതാക ഉയർത്തും.10ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ മേള ഉദ്ഘാടനം ചെയ്യും.
കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ.ടോമി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹൈബി ഈഡൻ എംപി. മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ മാത്യു കുഴൽനാടൻ,എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അനൂപ് ജേക്കബ് ഡി.ജെ.വിനോദ്,പി.വി. ശ്രീനിജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ.എം. ബഷീർ, നഗരസഭാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപക സംഘടന പ്രതിനിധികൾ, സ്‌കൂൾ പ്രധാന അദ്ധ്യാപകർ തുടങ്ങിയവർ പ്രസംഗിക്കും.
എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി.എ. അബൂബക്കർ നന്ദിയും പറയും.23ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി. ഉദ്ഘാടനം ചെയ്യും.കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷ വഹിക്കുന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ സമ്മാനദാനം നിർവഹിക്കും. എംഎൽഎമാരായ കെ. ജെ.മാക്സി,അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ ആന്റണി ജോൺ എംഎൽഎ, കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ജില്ലാ സ്പോർട്സ് കോ - ഓർഡിനേറ്റർ നെഗുൽ ബ്രൈറ്റ് പി. എസ്.,പബ്ലിസിറ്റി ചെയർമാൻ കെ.എ. നൗഷാദ്,കെ എസ് ടി എഫ് സംസ്ഥാന പ്രസിഡന്റ് ബിജു എം. കെ.,പബ്ലിസിറ്റി കൺവീനർ സജി ചെറിയാൻ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി. എ. അബൂബക്കർതുടങ്ങിയവർ പങ്കെടുത്തു.23-ന് സമാപിക്കും.



