- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരത്തും തൂണേരിയിലും തെരുവുനായ ആക്രമണം; രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ മൂന്നുപേർക്ക് കടിയേറ്റു
കോഴിക്കോട്: നാദാപുരത്തും തൂണേരിയിലും തെരുവുനായയുടെ കടിയേറ്റ് നാലും ആറും വയസ്സുള്ള കുട്ടികൾക്ക് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. നാദാപുരം പുറമേരിയിലും തൂണേരി വെള്ളൂരിലുമാണ് തെരുവുനായകളുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ കുട്ടികളെ നാദാപുരം ഗവ. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പുറമേരി കുനിങ്ങാട് റോഡിൽ വീടിനകത്തുവച്ചാണ് വീട്ടമ്മയ്ക്കു നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം പാചകം ചെയ്യുകയായിരുന്ന പുത്തലത്ത് താഴെ കമല (51)യെയാണ് നായ അക്രമിച്ചത്.
ഇതിനു പിന്നാലെ പുറമേരി ടൗൺ പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകൻ നെഹൻ കൃഷ്ണനെ(4)യും തൂണേരി വെള്ളൂരിൽ മീത്തലെ കാട്ടിൽ രഞ്ജിത്തിന്റെ മകൻ അരുൺ ദേവി(6)നെയും തെരുവുനായ ആക്രമിച്ചു. ഉച്ചയോടെ സമീപത്തെ വിവാഹ വീട്ടിലേക്ക് പോവാനായി വീട്ടിൽനിന്ന് ഇറങ്ങുന്നതിനിടെ രണ്ട് നായകൾ വന്ന് കടിക്കുകയായിരുന്നു.




