- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രം ട്രസ്റ്റി ചെയർമാന്റെ ക്ഷേത്രത്തിലെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ സിപിഎം പ്രാദേശിക നേതാക്കളെന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; പാലകുളങ്ങര ധർമശാസ്ത്രാ ക്ഷേത്രത്തിൽ ആത്മഹത്യാ ശ്രമം വിവാദത്തിൽ
തളിപറമ്പ്: ക്ഷേത്രം ട്രസ്റ്റി ചെയർമാൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പൊലിസിനു പരാതി നൽകി. പാലകുളങ്ങര ധർമശാസ്ത്രാക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.സി മണ്ികണ്ഠൻനായരുടെ ആത്മഹത്യാ ശ്രമത്തെ കുറിച്ചു അന്വേഷണം നടത്തി സത്യാവസ്ഥ പുരത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.
സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിരിന്ന ചിലർ സി.പി. എം പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണെന്നും ഈ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി നിജിസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാഹുൽ തളിപറമ്പ് പൊലിസിൽ പരാതി നൽകി. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് തന്റെ ഫേസ്‌ബുക്ക് പേജിൽ വിട എന്ന അടികുറിപ്പുമായി മണികണഠ്ൻ നായർ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഒരു സുഹൃത്തിന്റെ ഇടപെടൽ കാരണം ക്ഷേത്രത്തിനികത്തു വിഷം കഴിച്ച നിലയിൽ കണ്ട കെ.സി മണികണ്ഠൻനായരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്.
പോസ്റ്റു കണ്ട ഇദ്ദേഹം മണികണ്ഠൻനായരുടെ സുഹൃത്തും പരിസ്ഥിതി പ്രവർത്തകനുമായ വിജയ് നീലകണ്ഠനെ വിവരമറിയിക്കുകയായിരുന്നു. മരണം ക്ഷേത്രത്തിലായിരിക്കുമെന്ന ഫേസ്‌ബുക്ക് പോസ്റ്റിലെ കുറിപ്പു എന്നതിനാൽ ഇരുവരും ക്ഷേത്ര പരിസരത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മതിൽ കെട്ടിനകത്ത് വരാന്തയിൽ കിടക്കുന്ന നിലയിൽ മണികണ്ഠൻ നായരെ കണ്ടെത്തിയത്.
ഉടൻ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ പൊലിസെത്തിയ ശേഷമാണ് ആംബുലൻസിൽ തളിപറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലുമെത്തിച്ചത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒൻപതു പേജുകളിൽ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച ആത്മഹത്യാകുറിപ്പിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലിസ് വിലയിരുത്തൽ.




