- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവു കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 16 വർഷത്തിന് ശേഷം പ്രതി പിടിയിൽ
നെടുങ്കണ്ടം: കഞ്ചാവു കേസിൽ അപ്പീൽ ാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 16 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. 2007ൽ വടകര കോടതി എൻഡിപിഎസ് കേസിൽ ശിക്ഷിച്ച കൂട്ടാർ സ്വദേശി മനു മായാശീലനെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങി പത്തനംതിട്ടയിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു. കമ്പംമെട്ട് സ്റ്റേഷൻ പരിധിയിൽനിന്നാണ് എസ്എച്ച്ഒ ടി.ഡി.സുനിൽകുമാർ, എസ്‌ഐ ലാൽഭായ്, സിപിഒമാരായ ലിജോ വർഗീസ്, സജുരാജ്, സജിമോൻ എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ തലശ്ശേരി പൊലീസിനു കൈമാറി.
Next Story



