- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് സാമ്പത്തിക പ്രതിസന്ധി പ്രശ്നമേയല്ല; 141 വാഹനങ്ങൾ വാങ്ങുന്നതിന് 12.27 കോടി രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ട്രഷറി നിയന്ത്രണം തുടരുകയാണെങ്കിലും വാഹനങ്ങൾ വാങ്ങിക്കൂട്ടാൻ സർക്കാരിന് പണം ഒരു പ്രശ്നമേ അല്ല. പൊലീസ്, ഫിംഗർ പ്രിന്റ് ബ്യൂറോ, എക്സൈസ് എന്നിവയ്ക്കായി 141 വാഹനങ്ങൾ വാങ്ങുന്നതിന് 12.27 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകൾക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാൻ 8,26,74,270 രൂപ അനുവദിച്ചു.
ഫിംഗർ പ്രിന്റ് ബ്യൂറോക്കു വേണ്ടി 1,87,01,820 രൂപയ്ക്ക് 20 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ ആണു വാങ്ങുക. വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. എക്സൈസ് വകുപ്പിന് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാൻ 2,13,27,170 രൂപ അനുവദിച്ചു.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്നു ഫണ്ട് ലഭിക്കുന്നതിന് സംസ്ഥാന വനിത വികസന കോർപറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ?ഗാരന്റി അനുവദിക്കും.