തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ പോലുള്ള വിലക്കയറ്റം കേരളത്തിലില്ലെന്നും, ജി എസ് ടി നഷ്ടപ്രകാരം ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മന്ത്രി കെഎൻ ബാലഗോപാൽ. കടമെടുപ്പ് പരിധി കുറയ്ക്കുന്നതും മറ്റൊരു പ്രശ്നമാണ്.

ഇന്ത്യയിലാകെ വളർച്ച 8 ശതമാനമാണ്. കേരളത്തിലേത് 12 ശതമാനമാണ്. ജിഎസ്ടി വിഹിതത്തിൽ വ്യത്യാസം വരുത്തണമെന്നും കേന്ദ്രത്തിന് 40 ശതമാനവും സംസ്ഥാനങ്ങൾക്ക് 60 ശതമാനവും എന്ന അനുപാതത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു .സെസ്, സർ ചാർജ് എന്നിവ ഒഴിവാക്കണമെന്ന ആവശ്യവും വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണം എന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു .

പരമ്പരാഗത വ്യവസായ മേഖല ,തോട്ടം മേഖല, പ്രവാസികൾക്കുള്ള പദ്ധതികൾ എന്നിവ പ്രഖ്യാപിക്കണമെന്നും യുജിസി ശമ്പള പരിഷ്‌കരണം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .