- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ്: ചീമേനി തുറന്ന ജയിലിൽനിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓലയമ്പാടി പുതിയവയൽ സ്വദേശി വി.ജെ.ജയിംസ് തോമസാണ് ജീവനൊടുക്കിയത്. ആൾതാമസമില്ലാത്ത വീട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 7നാണ് തോമസ് ചീമേനി തുറന്ന ജയിലിൽനിന്ന് രക്ഷപെട്ടത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടിയത്. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ നല്ലനടപ്പ് പരിഗണിച്ച് 2017ൽ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.
Next Story




