- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്നാർ: ഹാഷിഷ് ഓയിലുമായി ഒരാളെ മാന്നാർ പൊലിസ് പിടികൂടി. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കെതിൽ സുരേഷ് (42) ആണ് പിടിയിലായത്. മൂന്നു ഗ്രാം ഹാഷിഷ് ഓയിൽ ഇയാളുടെ പക്കൽ നിന്ന് പൊലിസ് പിടിച്ചെടുത്തു. മുട്ടേൽ പാലത്തിനു സമീപം വച്ചാണ് സുരേഷിനെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി കൊലപാതകം, മയക്കുമരുന്ന്, അബ്കാരി വകുപ്പുകളിലായി മുപ്പത്തി എട്ടോളം കേസുകളിലെ പ്രതിയാണ് സുരേഷ്.
മാന്നാർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളുമാണ് സുരേഷ് എന്ന് പൊലീസ് പറഞ്ഞു. മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീം, മാന്നാർ എസ് ഐ. അഭിരാം. സി.എസ്, സിവിൽ പൊലിസ് ഓഫീസർ സിദ്ദിഖ് ഉൾ അക്‌ബർ, എസ് ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Next Story




