മാവൂർ: അലൂമിനിയം പാത്രങ്ങൾ തവണവ്യവസ്ഥയിൽ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്നയാൾ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായി. പാലക്കാട് മങ്കര സ്വദേശി കാളിദാസനെയാണ് മാവൂർ സിഐ കെ വിനോദൻ അറസ്റ്റ് ചെയ്തത്. തവണസംഖ്യ വാങ്ങാൻ വന്നപ്പോൾ പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഇയാളെ ചെറുത്ത് ഓടിച്ചു.

ബന്ധുക്കൾ വിവരം അറിയിച്ച ഉടൻ മാവൂർ സിഐ കെ വിനോദൻ, എഎസ്‌ഐ ബിനേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റിക്കാട്ടൂരിലെ വാടകമുറിയിൽനിന്ന് പ്രതിയെ പിടികൂടി.