പയ്യന്നൂർ:പിതാവിന്റെ കൈപിടിച്ചു റോഡു മുറിച്ചു കടക്കുകയായിരുന്ന മൂന്ന് വയസുകാരൻ മിനിലോറിയിടിച്ചു ദാരുണമായി മരിച്ചു. കുഞ്ഞിമംഗലം കൊയപ്പാറയിൽ വാടകക്വാർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർ നവേഡ ദുനീപ്പൂരിലെ രവികാന്ത് കുമാർ ശർമ്മ- പൂനംകുമാരി ദമ്പതികളുടെ മകൻ മിയാങ്ക് ശർമയാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. റോഡു മുറിച്ചു കടക്കുകയായിരുന്ന കുട്ടിയെ മിനിലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.