- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറികളിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് കോടികളുടെ തട്ടിപ്പ്; യുവതി പിടിയിൽ
കടയ്ക്കാവൂർ: ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം എന്നിവിടങ്ങളിലെ ജൂവലറികളിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പലരിൽനിന്നായി കോടിക്കണക്കിന് രൂപ തട്ടിയ യുവതി അറസ്റ്റിൽ. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് അമൃതം കുഴിയിൽ വീട്ടിൽ ബേബിയാണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്്. നിരവധി ആളുകൾ ഇവരുടെ തട്ടിപ്പിനിരയായതായാണ് റിപ്പോർട്ട്.
മണനാക്ക് മലവിളപൊയ്ക കൂട്ടിക്കട വീട്ടിൽ മനോജിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. മനോജിന്റെയും ഭാര്യയുടെയും കൈയിൽനിന്നു പണം വാങ്ങിയ ശേഷം വാഗ്ദാനം പാലിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണ് പരാതി നൽകിയത്.
അന്വേഷണത്തിൽ നിരവധിപേരിൽനിന്നും കോടികളുടെ ഇടപാടാണ് പ്രതി നടത്തിയതായി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബേബി അറസ്റ്റിലായ വിവരമറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നായി പരാതികളെത്തുന്നുണ്ട്. തട്ടിപ്പിന് ബേബിയോടൊപ്പം കൂടുതൽ ആളുകൾക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു.



