പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ വീണ് പതിനാല് വയസുകാരനെ കാണാതായി. വെട്ടിപ്രം സ്വദേശി സനോജിന്റെ മകൻ സൽമാനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോൾ കാൽ വഴുതി സൽമാൻ ആറ്റിലേക്ക് വീണത്. ശക്തമായ ഒഴുക്കുള്ള സ്ഥലത്താണ് വീണത്. കുട്ടിക്കായി ഫയർഫോഴ്‌സ് തെരച്ചിൽ നടത്തുകയാണ്.